ഷാർജ: മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയും മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റീയുമായ വി. പി. നന്ദകുമാറിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സ്വീകരണം നൽകി.
കോവിഡ് കാലഘട്ടത്തിൽ മണപ്പുറം ഫൗണ്ടേഷൻ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ നിരവധി സന്നദ്ധ സേവന പദ്ധതികൾ മുൻ നിർത്തിയാണിത്.
ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് ഡോ. ഇ.പി ജോണ്സൻ ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു. അന്താരാഷ്ട ലയണ്‍സ് കൂട്ടായ്മയിലൂടെ മണപ്പുറം ഫൗണ്ടേഷൻ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രവാസലോകം ഏറെ സ്നേഹത്തോടെയാണ് നോക്കിക്കാണുന്നതെന്നു ഉദ്ഘാടനവേളയിൽ അസോസിയേഷൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു .
മണപ്പുറം ഫിനാൻസ് ജനറൽ മാനേജരും ചീഫ് പിആർഒ സനോജ് ഹെർബർട്ട്, ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ പിആർഒ കെ.എം. അഷ്റഫ്, ചന്ദ്രപ്രകാശ് ഇടമന, അഡ്വ. വൈ എ റഹീം,
പി.എ. രവീന്ദ്രൻ, വി.എൻ. ബാബു, വിമൽ, ഇഗ്നേഷ്യസ്, ഈപ്പൻ വർഗീസ്, പ്രഭാകരൻ തുടങ്ങിയ ഒട്ടേറെ പ്രവാസലോകത്തെ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
വി.പി. നന്ദകുമാറിന് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ആദരവ്
09:01 PM Nov 29, 2021 | Deepika.com