ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി വടക്കേ കപ്പേളയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആചരിച്ചു. നേർച്ചസദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു. വികാരി റവ.ഡോ ആന്റോചേരാംതുരുത്തി സദ്യ ആശീർവദിച്ചു. സഹവികാരിമാരായ ഫാ. ലിജോയ് വടക്കുംഞ്ചേരി, ഫാ. ബോണി കട്ടക്കത്തുട്ട്, ഫാ. ജോസ് പാലത്തിങ്കൽ, കൺവീനർ ചാക്കോച്ചൻ പെരുമ്പാത്തറ, എം.എ. ഡോളിച്ചൻ, സാബു ജോൺ, മനോജ് ജോസഫ്, റുബി സേവ്യർ എന്നിവർ നേതൃത്വം നൽകി. തുടർന്നു നടന്ന ദിവ്യബലിയിൽ ഫാ. ജെസ്ലിൻ തെറ്റയിൽ കാർമികത്വം വഹിച്ചു. ഫാ. സനീഷ് മാവേലി സന്ദേശം നൽകി. തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണം നടത്തി.
ബിഷപ് ജയിംസ് ആനാപറമ്പിൽ
ശാന്തിഭവൻ സന്ദർശിച്ചു
അമ്പലപ്പുഴ: ആലപ്പുഴ രൂപത ബിഷപ് ജയിംസ് ആനാപറമ്പിൽ പുന്നപ്ര ശാന്തിഭവനിലെ അന്തേവാസികളെ സന്ദർശിച്ചു. ജോൺ മരിയ വിയാനി വികാരി ഫാ. എഡ്വേർഡ് പുത്തൻപുരയ്ക്കലും ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു. ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനും ഭാര്യ മേരി ആൽബിനും ശാന്തിഭവൻ പ്രവർത്തകരും അന്തേവാസികളും ചേർന്ന് സ്വീകരിച്ചു.
ശാന്തിഭവനിൽ കഴിയുന്ന മനോനില തെറ്റിയ അന്തേവാസികൾക്കൊപ്പം ഏതാനും സമയം ചെലവഴിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തശേഷമാണ് ബിഷപ് മടങ്ങിയത്.
വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആചരിച്ചു
10:30 PM Mar 19, 2023 | Deepika.com