കാ​ൻ​സ​ർ രോ​ഗനി​ർ​ണ​യ ക്യാ​മ്പ്

10:10 PM Mar 19, 2023 | Deepika.com
ഈ​രാ​റ്റു​പേ​ട്ട: ന​ഗ​ര​സ​ഭാ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക്യാ​ൻ​കെ​യ​ർ എ​ന്ന പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി​ കാ​ൻ​സ​ർ രോ​ഗനി​ർ​ണ​യ ക്യാ​മ്പ് ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് അം​ഗം ഡോ. ​സ​ഹ​ല ഫി​ർ​ദൗ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സു​ഹ്‌​റ അ​ബ്ദുള്‌ ​ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ര​ശ്മി, പി.​എം. അ​ബ്ദു​ള്‌ ​ഖാ​ദ​ർ, ഫാ​ത്തി​മ സു​ഹാ​ന ജി​യാ​സ്, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്‌ട​ർ ജോ​സ്, സി​സ്റ്റ​ർ ഹ​ലീ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ശാപ്ര​വ​ർ​ത്ത​ക​ർ, അങ്കണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​തക​ർ​മസേ​നാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ സ​ജീ​വ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർചി​കി​ത്സ​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​തി​നെക്കു​റി​ച്ചും ന​ഗ​ര​സ​ഭ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ സു​ഹ്​റ അ​ബ്ദു​ൾ ഖാ​ദ​ർ അ​റി​യി​ച്ചു.