കടനാട്: ഏറെനാളുകളായി തകര്‍ന്നു കിടക്കുന്ന കടനാട്-വാളികുളം റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മാണി സി. കാപ്പന് എംഎല്‍എ നിർവഹിച്ചു.
വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാണി സി. കാപ്പന് അനുവദിപ്പിച്ച പത്തു ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സിബി അഴകന്‍പറമ്പില്‍, ഡെന്നീസ് ചൂളക്കല്‍, ഷിന്റില്‍ ഒറ്റപ്ലാക്കല്‍, ജോമോന് നടുവിലെക്കുറ്റ്, സിബി ചക്കാലക്കല്‍, ടോം കോഴിക്കോട് എന്നിവര്‍ പങ്കെടുത്തു.
കടനാട്-വാളികുളം റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
10:10 PM Mar 19, 2023 | Deepika.com