ചോറ്റി: പാലാമ്പടം എൽപി സ്കൂൾ വാർഷികാഘോഷം പഞ്ചായത്തംഗം സിന്ധു മോഹൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിജയമ്മ വിജയലാൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി എഇഒ പി.എച്ച്. ശൈലജ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ അന്നമ്മ വർഗീസ്, ജോണിക്കുട്ടി മഠത്തിനകം, ഡയസ് കോക്കാട്ട്, പിടിഎ പ്രസിഡന്റ് വിപിൻ അറക്കൽ, പ്രധാനാധ്യാപിക സൂസൻ കെ. ജോസഫ്, അധ്യാപികമാരായ ലതാ ആർ. നായർ, സി.സി. തോമസ്, ഹസീന ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.
മണിമല: ആലപ്ര അന്നപൂർണ യുപി സ്കൂൾ വാർഷികവും അന്തരിച്ച മുൻ പ്രഥമാധ്യാപകൻ ജി. സുനിൽകുമാറിന്റെ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാനം ചെയ്തു. സ്കൂൾ മാനേജർ എസ്. അദ്വൈത് അധ്യക്ഷത വഹിച്ചു. നാലു പതിറ്റാണ്ടിലേറെ സ്കൂൾ മാനേജരായിരുന്ന കെ.കെ. ഗോപാലകൃഷ്ണൻ നായരുടെ ഓർമദിനവും ഇതോടൊപ്പം സംഘടിപ്പിച്ചു. മണിമല പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി. സൈമൺ മുഖ്യപ്രഭാഷണം നടത്തി.
കറുകച്ചാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.പി. ഗിരീഷ് കുമാർ സ്കോളർഷിപ്പ് വിതരണവും ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് വി.എസ്. മനുലാൽ എൻഡോവ്മെന്റ് വിതരണവും ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ ഗോപിദാസ് സമ്മാനദാനവും നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ പി.ടി. ഇന്ദു, ജമീല ബീവി, ഷാജി മങ്ങര, കെ.കെ. സുരേഷ്, അബ്ദുൾ സമദ് ആര്യാട്ട് തുണ്ടിയിൽ, സിറാജ് കുന്നപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
ചിറക്കടവ്: എസ്പിവി എൻഎസ്എസ് യുപി സ്കൂളിന്റെ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. മാനേജർ കെ.ആർ. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.
എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് എം.എസ്. മോഹൻ ഉച്ചഭാഷിണി ഉദ്ഘാടനവും സ്കോളർഷിപ്പ് വിതരണോദ്ഘാടനം ബ്ലോക്ക്പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായരും ഉപഹാരസമർപ്പണം എഇഒ പി.എച്ച്. ഷൈലജയും നിർവഹിച്ചു. വിരമിക്കുന്ന അധ്യാപകൻ പി.ജി. സുരേഷിന് യാത്രയയപ്പ് നൽകി. എൻഎസ്എസ് യൂണിയൻ സെക്രട്ടറി കെ.എൻ. സുരേഷ്കുമാർ, വാർഡംഗം ഉഷ ശ്രീകുമാർ, ഡി. ഗീതാകുമാരി, സുബി സജിത്, ദേവാനന്ദ് വിജയകുമാർ, ജി. അശോക് കുമാർ, ബി. കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സ്കൂൾ വാർഷികാഘോഷം
10:08 PM Mar 19, 2023 | Deepika.com