കോഴഞ്ചേരി: മാരാമണ്‍ കരിസ്മാറ്റിക് കണ്വന്ഷന് 23 മുതല്‍ 26 വരെ മാരാമണ്‍ സെന്റ് ജോസഫ് റോമന്‍ കത്തോലിക്ക ദേവാലയ അങ്കണത്തില്‍ നടക്കും.
23 ന് വൈകുന്നേരം 5.30 ന് വിജയപുരം രൂപതാധ്യക്ഷന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. തിരുവല്ല അതിരൂപതാധ്യക്ഷൻ ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നല്‍കും.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കൽ, പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ സന്ദേശങ്ങള്‍ നല്‍കും.
കോട്ടയം നാഗമ്പടം വിജയപുരം രൂപത സെന്റ് ആന്റണീസ് തിരുശേഷിപ്പ് തീർഥാടന കേന്ദ്രത്തിലെ റെക്ടറും പ്രശസ്ത വചന പ്രഘോഷനുമായ മോൺ. സെബാസ്റ്റ്യൻ പൂവത്തിങ്കലാണ് കണ്വന്ഷന് നേതൃത്വം നല്‍കുന്നത്.
മാരാമൺ കരിസ്മാറ്റിക് കൺവൻഷൻ 23 മുതൽ
10:08 PM Mar 19, 2023 | Deepika.com