പൊൻകുന്നം: ദിവസവും നൂറുകണക്കിനാളുകൾ വിവിധ ആവശ്യങ്ങൾക്കെത്തുന്ന പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിലെ ടോയ്ലറ്റുകൾ ഉപയോഗശൂന്യം. ജനങ്ങൾക്ക് പ്രാഥമികകൃത്യം നിർവഹിക്കാൻ ഇവിടെയിപ്പോൾ സൗകര്യമില്ലാത്ത അവസ്ഥയാണ്. ഉള്ള ടോയ്ലറ്റുകൾ മാലിന്യം നിറഞ്ഞ് വൃത്തിയാക്കാത്ത നിലയിലും വെള്ളമില്ലാത്ത അവസ്ഥയിലുമാണ്. കുഴൽകിണർ, മഴവെള്ള സംഭരണി എന്നിവയെല്ലാമുണ്ടെങ്കിലും ടോയ്ലറ്റുകളിലേക്ക് വെള്ളമെത്തിക്കാൻ നടപടിയില്ല.
സബ്ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ്, ജോയിന്റ് ആർടി ഓഫീസ്, ചിറക്കടവ് വില്ലേജ് ഓഫീസ്, എക്സൈസ് ഓഫീസ്, ലീഗൽ മെട്രോളജി, മൃഗസംരക്ഷണവകുപ്പ് ഓഫീസ്, എംഎൽഎ ഓഫീസ് തുടങ്ങിയ ഓഫീസുകളിലെല്ലാം എത്തുന്ന ജനങ്ങൾ ഇതുമൂലം ബുദ്ധിമുട്ടിലാണ്. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ ശുചീകരിക്കാറുമില്ല.
ഓഫീസുകളുടെ ഉൾഭാഗം മാത്രമാണ് വൃത്തിയാക്കാറുള്ളത്. പൊതുവായ വരാന്തകൾ, നടുത്തളങ്ങൾ, പാർക്കിംഗ് ഏരിയ എന്നിവയും വൃത്തിഹീനമാണ്.
മിനി സിവിൽ സ്റ്റേഷനിലെ ടോയ്ലറ്റുകൾ വൃത്തിഹീനം
10:08 PM Mar 19, 2023 | Deepika.com