പൊൻകുന്നം: സാന്തോം റിട്രീറ്റ് സെന്ററിൽ ആത്മാഭിഷേക ധ്യാനവും പ്രാർഥനാ സമ്മേളനവും 22ന് രാവിലെ ഒന്പതിന് തോമസ് തിമോത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഫാ. ജിസൺ പോൾ വേങ്ങാശേരി ധ്യാനം നയിക്കും. സംഗീതവിരുന്ന്, മധ്യസ്ഥ പ്രാർഥന, രോഗികൾക്കുവേണ്ടിയുള്ള പ്രാർഥന, ആരാധന, ആശീർവാദം, നേർച്ചസദ്യ എന്നിവയുമുണ്ടായിരിക്കും. ഫാ. പി.ടി. തോമസ് പള്ളിയമ്പിൽ, ബ്രദർ സണ്ണി കോട്ടയം എന്നിവർ നേതൃത്വം നൽകും. ഫോൺ: 9447000856.
സ്വാഗതസംഘം രൂപീകരിച്ചു
വാഴൂർ: ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) നേതൃത്വത്തിൽ ഏപ്രിൽ 12 മുതൽ 14 വരെ പത്തനംതിട്ടയിൽ നടത്തുന്ന ബി.ആർ. അംബേദ്കർ ജന്മദിന ആഘോഷങ്ങളുടെ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന ട്രഷറർ ഷാജി മാത്യുവാണ് 1001 അംഗ സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ. വാഴൂർ അംബേദ്കർ ഭവനിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു.
പ്രതിഷേധ പ്രകടനം നടത്തി
പൊൻകുന്നം: പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിൽ ഫണ്ട് അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടും കുന്നുംഭാഗം-പാലക്കയം റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ പന്തംകൊളുത്തി പ്രകടനവും സമ്മേളനവും സംസ്ഥാന കൗൺസിലംഗം കെ.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു.
ചിറക്കടവ് ഏരിയപ്രസിഡന്റ് പ്രശാന്ത് മാലമല അധ്യക്ഷത വഹിച്ചു. വി.ആർ. രവികുമാർ, എ. ഷിബു, ആർ. മോഹനൻ, വി.ആർ. പ്രകാശ്, ജിതിൻ ജയകുമാർ, പി.ആർ. ദാസ്, അനൂപ് ചന്ദ്രൻ, എം.കെ. ഷാജി, കെ. സോമശേഖരൻ, വി. ഉണ്ണിമോൻ, പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.
ആത്മാഭിഷേക ധ്യാനവും പ്രാർഥനാ സമ്മേളനവും
10:08 PM Mar 19, 2023 | Deepika.com