പേരൂർക്കട: വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കരുമം സ്വദേശിയും അരുവിക്കര കാച്ചാണി അയണിക്കാട് പ്രിയ ഭവനിൽ താമസിച്ചു വരുന്നയാളുമായ രവീന്ദ്രൻ (51) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം കവടിയാർ ജംഗ്ഷൻ സമീപത്തുവച്ച് രവീന്ദ്രൻ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി ഇന്നോവ കാറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിയ രവീന്ദ്രനെ തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിയാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചതിരിഞ്ഞ് 2.30നായിരുന്നു മരണം. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ പ്രിയ. കിരൺ, കാർത്തിക എന്നിവർ മക്കളാണ്.
വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
02:02 AM Mar 19, 2023 | Deepika.com