പയ്യന്നൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന് പയ്യന്നൂരില്‍ തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
സിഐടിയു ജില്ലാ സെക്രട്ടറി പി.വി. കുഞ്ഞപ്പൻ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ എസ്. ദിനേഷ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ. വിജയൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പങ്കജവല്ലി, ജില്ലാ ട്രഷറർ ചാക്കോ മുല്ലപ്പള്ളി, ജില്ലാ സെക്രട്ടറി പി.എം. സുഗുണൻ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി പെരുമ്പ കെഎസ്ആര്‍ടിസിക്ക് സമീപത്തുനിന്നും പഴയ ബസ്സ്റ്റാൻഡിലേയ്ക്ക് പ്രകടനവും നടത്തി. ഇന്നു രാവിലെ 9.30ന് കൂറുംബ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി. ഗോപിനാഥന് അധ്യക്ഷത വഹിക്കും. ജില്ലയിലെ 400 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം തുടങ്ങി
01:41 AM Mar 19, 2023 | Deepika.com