ഏരുവേശി ബാങ്ക് ചെമ്പേരി ടൗണിൽ തണ്ണീർ പന്തൽ ഒരുക്കി
01:41 AM Mar 19, 2023 | Deepika.com
ചെമ്പേരി: ഏരുവേശി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ചെമ്പേരി ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ തണ്ണീർ പന്തൽ ഒരുക്കി. വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് സാബു മണിമലക്ക് കുടിവെള്ളം നൽകി ബാങ്ക് പ്രസിഡന്റ് അനിൽ പി. ജോർജ് ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി ഇൻ ചാർജ് എം.സി. രാജേഷ്, സീനിയർ ക്ലാർക്ക് കെ.വി. കൃഷ്ണൻ, ടൗണിലെ വ്യാപാരികൾ, ചുമട്, ടാക്സി തൊഴിലാളികൾ, രാഷ്ട്രീയ നേതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.