ആറളം: ആറളം ജനമൈത്രി പോലിസും വീർപ്പാട് തപസ്യ ചാരിറ്റബിൾ ട്രസ്റ്റും ജീവകാരുണ്യ ഫണ്ട് ശേഖരാണാർഥം സംഘടിപ്പിക്കുന്ന എട്ടാമത് ഉത്തര മേഖല വോളിബോൾ ടൂർണമെന്റ് ഇന്നു മുതൽ 21 വരെ നടക്കും.
വീർപ്പാട് തപസ്യ ഫ്ളഡ് ലിറ്റ് ഗ്രൗണ്ടിൽ ഇന്നു വൈകുന്നേരം ഏഴിന് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉപഹാര സമർപ്പണം നടത്തും. ഉത്തര മേഖല വിഭാഗത്തിൽ യുവധാര പട്ടാന്നൂർ, ചങ്ക്സ് ചെടിക്കുളം, ടാസ്ക് മക്രേരി, സെന്റ് ആന്റ ണീസ് കോളജ് ഇരിട്ടി തുടങ്ങിയ പ്രമുഖ ടീമുകൾ പങ്കെടുക്കും. വിവിധ ടീമുകൾക്കായി ദേശീയ, അന്തർദേശീയ താരങ്ങൾ കളത്തിലിറങ്ങും.
പ്രാദേശിക വിഭാഗത്തിൽ തപസ്യ വീർപ്പാട് , ജിമ്മി ജോർജ് അക്കാദമി പേരാവൂർ, സ്പാർട്ടൻ കരിക്കോട്ടക്കരി, ക്രസെന്റ് പാലോട്ടുപള്ളി തുടങ്ങിയ ടീമുകളും മാറ്റുരയ്ക്കും. എല്ലാദിവസവും രാത്രി ഏഴിന് മത്സരം ആരംഭിക്കും.
വോളിബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം
01:40 AM Mar 19, 2023 | Deepika.com