ഏഴോത്ത് രണ്ടേക്കർ പുൽമേട് കത്തി നശിച്ചു
01:40 AM Mar 19, 2023 | Deepika.com
പഴയങ്ങാടി: ഏഴോം പൊടിതടത്ത് രണ്ടേക്കർ സ്ഥലം കത്തി നശിച്ചു. ട്രാൻസ്ഫോർമറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടത്തിത്തിന് ഇടയാക്കിയത്. പ്രിയദർശിനി യന്ത്രവൽകൃത ചെകരി സഹകരണ സംഘത്തിന് സമീപത്തെ ട്രാൻസ്ഫോർമറിലായിരുന്നു ഷോർട്ട് സർക്യൂട്ട് സംഭവിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദന്റെ നേതൃത്വത്തിൽ നാട്ടുകാർ തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നത് തടഞ്ഞു നിർത്തിയതിനു പിന്നാലെ പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിശമന സേനയെത്തി തീയണച്ചു. തീ ട്രാൻസ്ഫോർമറിലേക്ക് പടരാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്.