കട്ടിൽ വിതരണം ചെയ്തു
01:40 AM Mar 19, 2023 | Deepika.com
ഇരിട്ടി: നഗരസഭയുടെ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 33 വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ കെ. സുരേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. രവീന്ദ്രൻ, കൗൺസിലർ കെ. സമീർ, എ.കെ.ഷൈജു, നഗരസഭാ സെക്രട്ടറി പാലേരി വീട്ടിൽ എന്നിവർ പ്രസംഗിച്ചു. മൂന്നു ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.