കണിച്ചാർ: ഉരുൾപൊട്ടലിൽ വൻ നാശമുണ്ടായപശ്ചാത്തലത്തിൽ മണ്ണും ജലവും സംരക്ഷിക്കാൻ വിവിധ പദ്ധതികൾക്ക് മൂന്ന് കോടി വകയിരുത്തി കണിച്ചാർ പഞ്ചായത്ത് ബജറ്റ്. 24 കോടി 98 ലക്ഷം വരവും 24 കോടി 73 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ് അവതരിപ്പിച്ചു. ബജറ്റിൽ ശാസ്ത്രീയ ദുരന്തനിവാരണ പദ്ധതിക്ക് പ്രാധാന്യം നൽകുന്നുണ്ട്.
ഉത്പാദന മേഖലയിൽ കൃഷി ,മൃഗ സംരക്ഷണം,ക്ഷീര വികസനം ,തൊഴിൽ സംരഭങ്ങൾ എന്നിവക്ക് രണ്ട് കോടി 27 ലക്ഷം നീക്കിവച്ചു.സേവന മേഖലയിൽ ആരോഗ്യം,വിദ്യാഭ്യാസം,സാമൂഹിക ക്ഷേമം, ഭവന പദ്ധതി ,ശുചിത്വം ,കുടിവെള്ളം എന്നിവക്കായി നാലു കോടി 30 ലക്ഷവും.പശ്ചാത്തല മേഖലയിൽ രണ്ട് കോടി 56 ലക്ഷവും വകയിരുത്തി.
മണ്ണ്-ജല സംരക്ഷണത്തിന് ഊന്നൽ നൽകി കണിച്ചാർ പഞ്ചായത്ത് ബജറ്റ്
01:40 AM Mar 19, 2023 | Deepika.com