അടുക്കളത്തോട്ടത്തിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
01:39 AM Mar 19, 2023 | Deepika.com
കൂത്തുപറമ്പ്: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വീടിന്റെ അടുക്കളത്തോട്ടത്തിൽ കഞ്ചാവ് ചെടികൾ വളർത്തിയ നിലയിൽ കണ്ടെത്തി. കൈതേരി ലക്ഷം വീട് കോളനിയിലെ പി.വി.സിജീഷിന്റെ അടുക്കള തോട്ടത്തിലാണ് മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ സംഘമാണ് പരിശോധന നടത്തിയത്.