മട്ടന്നൂർ: മട്ടന്നൂർ-ഇരിക്കൂർ റോഡിലെ നായിക്കാലിയിൽ റോഡ് പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലായ ഭാഗത്ത് ഏപ്രിൽ ആദ്യം അറ്റകുറ്റപ്പണി തുടങ്ങും. ഇതിന് മുന്നോടിയായി ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് പരിശോധന നടത്തി.
റോഡ് ഇടിഞ്ഞ ഭാഗത്ത് ഗാബിയോൺ മതിലും സംരക്ഷണ ഭിത്തിയും കെട്ടിയാണ് റോഡ് നവീകരണം നടത്തുക. പാലക്കാട് ഐഐടിയിൽ നിന്നുള്ള സംഘം തയാറാക്കിയ പ്രോജക്ട് റിപ്പോർട്ട് അനുസരിച്ചാണ് പ്രവൃത്തി നടത്തുക. റോഡ് പുഴയിലേക്ക് ഇടിഞ്ഞ ഭാഗത്ത് മണ്ണിന് ബലക്കുറവുള്ളതിനാൽ ശാസ്ത്രീയമായ പഠനം നടത്തിയ ശേഷമാണ് നിർമാണം നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2019 ൽ 24 കോടി രൂപ അനുവദിച്ച് റോഡിന്റെ നിർമാണം തുടങ്ങിയെങ്കിലും കനത്ത മഴയിൽ റോഡി ന്റെ ഒരു ഭാഗം പുഴയിലേക്ക് ഇടിഞ്ഞുതാഴുകയായിരുന്നു.
നായിക്കാലിയിലെ റോഡ് അറ്റകുറ്റപ്പണി ഏപ്രിൽ ആദ്യം തുടങ്ങും
01:39 AM Mar 19, 2023 | Deepika.com