മ​നു​ഷ്യ ജീ​വ​ൻ സു​ര​ക്ഷി​ത​മ​ല്ല: റ​വ.​ഡോ.​ഫി​ലി​പ്പ് ക​വി​യി​ൽ

01:39 AM Mar 19, 2023 | Deepika.com
ആ​ല​ക്കോ​ട്: മ​നു​ഷ്യജീ​വ​ന് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത നാ​ട്ടി​ൽ മ​നു​ഷ്യ​ന് സ​മാ​ധാ​ന​മാ​യി ജീ​വി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ഫി​ലി​പ്പ് ക​വി​യി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​ത്തി​ൽ മ​ല​യോ​ര ജ​ന​ത​യു​ടെ സു​ര​ക്ഷി​ത​ത്വം ന​ഷ്ട​പ്പെ​ട്ടു.​വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.​മ​നു​ഷ്യ​ജീ​വ​ന് സു​ര​ക്ഷി​ത​ത്വ​മ​ല്ലാ​ത്ത എ​ന്ത് ജ​നാ​ധി​പ​ത്യ​മാ​ണ് ഇ​വി​ടെ ഉ​ള്ള​ത്. മ​നു​ഷ്യ ജീ​വ​ന് അ​ടി​സ്ഥാ​ന​പ​ര​മാ​യി വേ​ണ്ട സു​ര​ക്ഷി​ത​ത്വം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു. ഇ​തി​ന് സ​ർ​ക്കാ​ർ പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണം. ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണ് സ​ർ​ക്കാ​ർ ഇ​ട​പെ​ടേ​ണ്ട​തെ​ന്നും റ​വ.​ഡോ.​ഫി​ലി​പ്പ് ക​വി​യി​ൽ പ​റ​ഞ്ഞു.