ബഫർസോണിൽ ഇടപെട്ടത് രാഷ്ട്രീയക്കാരല്ല: രാജീവ് കൊച്ചുപറന്പിൽ
01:39 AM Mar 19, 2023 | Deepika.com
ആലക്കോട്: കർഷകർക്ക് ഭീഷണിയായ ബഫർ സോണിൽ ഇടപെട്ടത് ഒരു രാഷ്ട്രീയ പാർട്ടിക്കാരുമല്ലെന്നും സുപ്രീം കോടതിയാണ് ഈ വിഷയത്തിൽ ഇടപെട്ടതെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറന്പിൽ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. വന്യമൃഗ ശല്യത്തിന് പരിഹാരം കാണാതെ കാട്ടാനക്കും പുലിക്കും കടുവയ്ക്കും സർക്കാർ പേരിട്ട് കളിക്കുകയാണ്.കാട്ടുമൃഗങ്ങളെ താലോലിക്കുന്ന സമീപനമാണ് രാഷ്ട്രീയക്കാരിൽ നിന്നും ഉണ്ടാകുന്നത്.ജീവനും കൊണ്ട് കർഷകർ ഓടിക്കൊണ്ടിരിക്കുകയാണെന്നും രാജീവ് കൊച്ചുപറന്പിൽ പറഞ്ഞു.