നവീകരിച്ച ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
01:10 AM Mar 19, 2023 | Deepika.com
മക്കിയാട്: നിരവിൽപ്പുഴ ക്ഷീര സംഘത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിടം തൊണ്ടർനാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ കെ. മൈമൂനത്ത് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എ.എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമ താരേഷ്, പഞ്ചായത്ത് അംഗങ്ങളായ പ്രീത രാമൻ, കെ. ഗണേശൻ, ക്ഷീര വികസന ഡപ്യൂട്ടി ഡയറക്ടർ ഉഷാദേവി, സംഘം ഡയറക്ടർ കെ.ടി. കുഞ്ഞികൃഷ്ണൻ നായർ, സെക്രട്ടറി സിനി ഷാജി എന്നിവർ പ്രസംഗിച്ചു.