മുവാറ്റുപുഴ: സിറ്റിസണ്‍സ് ഡയസ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സാംസ്കാരിക സായാഹ്നം’ പരിപാടി 21ന് കാലടി സർവകലാശാല മുൻ വൈസ് ചാൻസിലർ എം.സി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിനു മൂവാറ്റുപുഴ നിർമല ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. പി.എസ്.എ. ലത്തീഫ് രചിച്ച ‘പൂച്ചക്കുകുട്ടിയുടെ പ്രണയമെയിലുകൾ’എന്ന കഥാ പുസ്തകത്തിന്റെ പ്രകാശനവും വേദിയിൽ നടക്കും.
സാഹിത്യ വിമർശകനും കോളമിസ്റ്റുമായ എം.കെ. ഹരികുമാർ ആദ്യപ്രതി നഗരസഭ വൈസ് ചെയർപേഴ്സണ്‍ സിനി ബിജുവിനു കൈമാറും. ‘കേരളത്തിന്റെ സാംസ്കാരിക ഭൂപടം ഇന്ന് ’എന്ന വിഷയത്തിൽ പ്രഫ. എം.പി. മത്തായി മുഖ്യപ്രഭാഷണം നിർവഹിക്കും. ചെയർമാൻ പി.എസ്.എ. ലത്തീഫ് അധ്യക്ഷത വഹിക്കും. നിർമല എച്ച്എസ് പ്രിൻസിപ്പൽ റവ.ഡോ. ആന്റണി പുത്തൻകുളം, ഷാജി ജോർജ്, പ്രണത ബുക്സ്, ഡയസ് സെക്രട്ടറി എൻ. രമേശ്, വി.വി. ഐസക്, സി. രവികുമാർ, വി.എ. രാജൻ എന്നിവർ പ്രസംഗിക്കും.
സിറ്റിസണ്‍സ് ഡയസ് സിൽവർ ജൂബിലി
12:57 AM Mar 19, 2023 | Deepika.com