ഇലഞ്ഞി: കേരളത്തിൽ അത്യപൂർവനേട്ടമാണ് വിസാറ്റ് കോളജ് കൈവരിച്ചതെന്ന് മന്ത്രി വി.എൻ. വാസവൻ. കോളജിലെ ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള ജോബ് ഓഫർ ലെറ്റർ വിതരണ ചടങ്ങായ ഗ്രാൻഡ് പ്ലേസ്മെന്റ് സെറിമണി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിസാറ്റ് എൻജിനീയറിംഗ് കോളജ് യൂനിസിസ് ഗ്രൂപ്പ് ഓഫ് കന്പനീസ് നേരിട്ട് നടത്തുന്ന വിസാറ്റ് എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾക്ക് പഠനം കഴിഞ്ഞാൽ എല്ലാ വിദ്യാർഥികൾക്കും ജോബ് ഓഫർ ലെറ്റർ നൽകും. വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആശങ്കകൾ അകറ്റി അവരെ ആത്മവിശ്വാസമുള്ളവരാക്കി തീർത്ത് സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ പ്രാവീണ്യമുള്ളവരാക്കിമാറ്റാനുമാണ് തന്റെ ശ്രമമെന്ന് യൂനിസിസ് ഗ്രൂപ്പ് ഓഫ് കന്പനീസ് ചെയർമാനും വിസാറ്റ് എൻജിനീയറിംഗ് കോളജ് ചെയർമാനുമായ രാജു കുര്യൻ പറഞ്ഞു. വിസാറ്റ് എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ പ്രഫ. കെ.ജെ. അനൂപ് അധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എംഎൽഎ, കോളജ് ഡയറക്ടർ റിട്ട. വിംഗ് കമാൻഡർ പ്രമോദ് നായർ, രജിസ്ട്രാർ പ്രഫ. പി.എസ്. സുബിൻ, ഷീജ ഭാസ്കർ, ഷാജി ആറ്റുപുറം, ഗ്രിഗറി കോട്ടശേരിയിൽ, ഷീന ഭാസ്കർ എന്നിവർ പ്രസംഗിച്ചു.
ഇലഞ്ഞി വിസാറ്റിൽ ജോബ് ഓഫർ ലെറ്റർ വിതരണം ചെയ്തു
12:57 AM Mar 19, 2023 | Deepika.com