തണ്ണീർ പന്തൽ
12:57 AM Mar 19, 2023 | Deepika.com
കല്ലൂർക്കാട്: സംസ്ഥാന സർക്കാർ നിർദേശ പ്രകാരം കല്ലൂർക്കാട് മോട്ടോർ തൊഴിലാളി സഹകരണ സംഘം തണ്ണീർ പന്തൽ പദ്ധതി നടപ്പാക്കി. കല്ലൂർക്കാട് ബസ് സ്റ്റാൻഡിലാണ് കുടിവെള്ളം സജ്ജീകരിച്ചിട്ടുള്ളത്. സംഘം പ്രസിഡന്റ് ജോസ് ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയി തോമസ്, ടി.പ്രസാദ്, പി.ആർ. പങ്കജാക്ഷി, കെ.കെ. അനിൽകുമാർ, കെ.കെ. ജയേഷ്, അനൂപ് സെബാസ്റ്റ്യൻ, എ.എസ്. ഷൈജു, കെ.വി. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.