മൂവാറ്റുപുഴ: മൂവാറ്റുപുഴ ക്ലബ് സംഘടിപ്പിക്കുന്ന അവധിക്കാല നീന്തൽ പരിശീലനം ഏപ്രിൽ മൂന്ന് മുതൽ മേയ് 31 വരെ മൂവാറ്റുപുഴ ക്ലബ് സ്വിമ്മിംഗ് പൂളിൽ നടക്കും. അഞ്ച് വയസിനുമേൽ പ്രായമുള്ള ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും മുതിർന്നവർക്കും നീന്തൽ പരിശീലനത്തിൽ പങ്കെടുക്കാം.
പെണ്‍കുട്ടികൾക്കുവേണ്ടി വനിതാ പരിശീലകരാണ് നേതൃത്വം നൽകുന്നതെന്ന് ക്ലബ് പ്രസിഡന്റ് റെജി പി. ജോർജ്, മുഖ്യ പരിശീലകൻ എം.പി. തോമസ് എന്നിവർ പറഞ്ഞു.
അവധിക്കാല നീന്തൽ പരിശീലനം
12:57 AM Mar 19, 2023 | Deepika.com