മൂവാറ്റുപുഴ: മഞ്ഞള്ളൂർ വില്ലേജ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വർഷങ്ങളായി എൽഡിഎഫ് ഭരണസമിതിയാണ് സംഘം ഭരിക്കുന്നത്. പ്രസിഡന്റായി പി.ബി. സാബു പുന്നേക്കുന്നേലിനേയും വൈസ് പ്രസിഡന്റായി സജീവ് അന്പാട്ടിനേയും തെരഞ്ഞെടുത്തു.
ഒന്പത് അംഗ ഭരണസമിതിയിൽ എം.ടി. സജീവൻ, കെ. ബിനോജി, കെ.എസ്. മോഹനൻ നായർ, ജോണ്സണ് പോൾ, ശോഭ ജോണ്, അനിത റെജി, സജിത സുദീപ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
12:57 AM Mar 19, 2023 | Deepika.com