മൂവാറ്റുപുഴ: മഴുവന്നൂർ പഞ്ചായത്ത് ആറാം വാർഡിൽ റോഡരികിൽ മാലിന്യം കുമിയുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു. മഞ്ചനാട് മേപ്രത്തുചാലിൽ പാടശേഖരത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് റോഡിനോട് ചേർന്നാണ് മാലിന്യം നിറയുന്നത്.
മാസങ്ങളായി കിടക്കുന്ന മാലിന്യത്തിൽനിന്നു ദുർഗന്ധം വമിക്കുന്നതുമൂലം പ്രദേശവാസികളാകെ പകർച്ചവ്യാധി ഭീഷിണിയിലാണ്. മഴ പെയ്താൽ സമീപത്തെ കിണർ ജലം അശുദ്ധമാകുന്നതിനും സമീപത്തെ പാടശേഖരമായ കുറ്റിയേലി പാടം, പൊലിയാർ തുടങ്ങിയവ മലിനപ്പെടാനും കാരണമാകും.
നെല്ലാട് മനക്കകടവ് റോഡിൽനിന്നു 100 മീറ്റർ മാറിയാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. ആശുപത്രി മാലിന്യങ്ങൾ അടക്കം ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. പലവട്ടം അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയാകാത്തതിനാൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
മഴുവന്നൂർ പഞ്ചായത്ത് ആറാം വാർഡിൽ റോഡരികിൽ മാലിന്യം കുമിയുന്നു
12:57 AM Mar 19, 2023 | Deepika.com