കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന ടിഎസ്പി കള്‍ച്ചര്‍ ഓണ്‍ റോഡ് ട്രാഫിക് കാമ്പയിന്റെ ഉദ്ഘാടനം കളമശേരി രാജഗിരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകുന്നേരം 4.30നു ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍വഹിക്കും. കൊച്ചി കപ്പല്‍ശാലയുടെ സഹകരണത്തോടെയാണു കാന്പയിൻ നടപ്പാക്കുന്നതെന്ന് മധ്യമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ഷാജി മാധവന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ട്രാഫിക് ബോധവത്കരണം ആധാരമാക്കി മമ്മൂട്ടി ഉള്‍പ്പടെ പ്രമുഖ വ്യക്തികളെ ഉള്‍പ്പെടുത്തി തയാറാക്കിയ ആറു ഹ്രസ്വചിത്രങ്ങളുടെ പ്രകാശനം കൊച്ചി കപ്പല്‍ശാല എംഡി മധു എസ്. നായര്‍ നിര്‍വഹിക്കും. നടി മഞ്ജു വാര്യര്‍ ലോഗോ പ്രകാശനം ചെയ്യും.
മികച്ച റോഡ് ട്രാഫിക് സംസ്കാരത്തിന് "ടിഎസ്പി' കാമ്പയിനുമായി മോട്ടര്‍ വാഹന വകുപ്പ്
12:55 AM Mar 19, 2023 | Deepika.com