കോതമംഗലം: എന്റെ നാട് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിക്കുന്ന എന്റെ നാട് കാർഷിക വിപണന കേന്ദ്രത്തിന് നാളെ രാവിലെ 10ന് ചെയർമാൻ ഷിബു തെക്കുംപുറം ശിലയിടും. മലയിൻകീഴ് കോഴിപ്പിള്ളി ബൈപാസ് റോഡിലാണ് വിപണന കേന്ദ്രം ആരംഭിക്കുന്നത്.
കാർഷിക ഉത്പന്നങ്ങൾ ന്യായമായ വിലയ്ക്ക് സംഭരിച്ച് ഗുണഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന സംവിധാനമാണിത്. ഇടനിലക്കാരുടെ ചൂഷണം, ചരക്ക് കൂലി മുതലായവ പാടെ ഒഴിവാക്കി കർഷകരിൽനിന്ന് ഉത്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിൽ എത്തിക്കുന്ന വിപുലമായ ക്രമീകരണം കാർഷിക വിപണിയുടെ ഭാഗമായി ഏർപ്പെടുത്തും. കൃഷിയിലേക്ക് യുവാക്കളെ ആകർഷിക്കാൻ വിത്തും വളവും സൗജന്യമായി നൽകും. കാലങ്ങളായി തരിശിട്ടിരിക്കുന്ന ഭൂമിയിൽ കൃഷിയിറക്കാൻ സന്നദ്ധരായാൽ ആവശ്യമായ പിന്തുണ അഗ്രോ സൊസൈറ്റി നൽകുമെന്ന് ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു.
എന്റെ നാട് കാർഷിക വിപണന കേന്ദ്രം ശിലാസ്ഥാപനം നാളെ
12:54 AM Mar 19, 2023 | Deepika.com