മൂവാറ്റുപുഴ: മൂവാറ്റുപുഴ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ കെ.ആർ. സദാശിവൻ നായർ എക്സലൻസ് അവാർഡ് വിതരണവും ആദരിക്കലും നടത്തി. ബാർ അസോസിയേഷൻ ഹാളിൽ നടന്ന യോഗം ഹൈക്കോടതി ജസ്റ്റിസ് എ. ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് അബ്രഹാം ജോസഫ് അധ്യക്ഷത വഹിച്ചു.
കെ.ആർ. സദാശിവൻ നായർ എക്സലൻസ് അവാർഡ് ഫോർ യംഗ് ലോയേഴ്സ്-2023 അവർഡിന് അർഹരായ ബാസിം അസ്ലമിനും ഗോപിക ഗോകുലിനും സദാശിവൻ നായരുടെ കുടുംബം സ്പോണ്സർ ചെയ്ത ക്യാഷ് അവാർഡും ഫലകവും വിതരണം ചെയ്തു. അഭിഭാഷക ജീവിതത്തിൽ 50 വർഷം പൂർത്തീകരിച്ച പി.എസ്. ഗോപാലകൃഷ്ണൻ നായരെയും ബെസ്റ്റ് ലീഗൽ സർവീസ് പാനൽ അവാർഡ് നേടിയ എം.എസ്. അജിത്തിനെയും ചടങ്ങിൽ ആദരിച്ചു.
വിജിലൻസ് ജഡ്ജി പി.പി. സൈതലവി മുഖ്യപ്രഭാഷവും അഡീഷണൽ ജില്ലാ ജഡ്ജി ദിനേശൻ പിള്ള ആമുഖ പ്രഭാഷണവും നടത്തി. ബാർ അസോസിയേഷൻ സെക്രട്ടറി എൽദോസ് വർഗീസ്, എം. ജലാൽ, ജോർജുകുട്ടി ഏബ്രഹാം, റോയ് ഐസക്ക് എന്നിവർ പ്രസംഗിച്ചു.
അവാർഡ് വിതരണവും ആദരിക്കലും
12:54 AM Mar 19, 2023 | Deepika.com