മരട് ജാന്നാ പള്ളിയിലും പ്രതിഷേധം
12:52 AM Mar 19, 2023 | Deepika.com
മരട്: ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിയതു മൂലമുണ്ടായ വിഷപ്പുകയ്ക്ക് കാരണക്കാരായവർക്കെതിരേ നടപടികൾ സ്വീകരിക്കുക, മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്തുക, വിഷപ്പുക ശ്വസിച്ചതു മൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം ചെയ്യുക, ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പാരിസ്ഥിതികാഘാത പഠനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മരട് സെന്റ് ജാന്ന ഇടവക മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു. അതിരൂപതാതല പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം.