നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ ബഹുവർഷ പദ്ധതിയായ പാറക്കടവ് കൃഷി ഗ്രാമം പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. പുത്തൻവേലിക്കര പഞ്ചായത്തിലെ ചെറുകടപ്പുറം പ്രദേശത്ത് ബ്ലോക്ക് പഞ്ചായത്ത് കരാർ പ്രകാരം ലഭ്യമാക്കിയ അഞ്ച്ഏക്കർ ഭുമിയിലാണ് പദ്ധതി പ്രവർത്തനങ്ങൾ നടക്കുന്നത്.
പുത്തൻവേലിക്കര പഞ്ചായത്ത് നിർദേശിച്ച കർഷക ഗ്രൂപ്പാണ് കാർഷിക പ്രവൃത്തികൾ നടത്തുന്നത്. വിഷ രഹിത പച്ചക്കറിയുടെ ഉത്പാദനവും വിതരണവും, മാതൃകാ കൃഷിത്തോട്ടങ്ങൾ, അന്യം നിന്നുകൊണ്ടിരിക്കുന്ന നാനാതരം കിഴങ്ങ് വർഗങ്ങളുടെ ഉത്പാദനം, പച്ചക്കറിതൈകളുടെ ഉല്പാദനം, ജൈവവള - കീടനാശിനി നിർമാണ യൂണിറ്റ്, അത്യുത്പാദനശേഷിയുള്ള തെങ്ങിൻ തൈ ഉത്പാദനം എങ്ങിനെ വിവിധ സംരംഭങ്ങളാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് നടത്തി. പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി അധ്യക്ഷയായിരുന്നു. ഷെറുബി സെലസ്റ്റീന, സി.എം. വർഗീസ്, ആനി കുഞ്ഞുമോൻ, വി.ടി. സലീഷ്, സി.കെ. കാസിം ദിലീപ് കപ്രശേരി, സുമീല ശിവൻ, കെ.കെ. ശശിഎന്നിവർ സംസാരിച്ചു.
പാറക്കടവ് ബ്ലോക്ക് കൃഷിഗ്രാമം പദ്ധതിക്ക് തുടക്കം
12:52 AM Mar 19, 2023 | Deepika.com