കൊച്ചി: ഉണര്‍വും അവബോധവും പകരുന്ന ആശയമാണ് ബിനാലെ മുന്നോട്ടുവയ്ക്കുന്നതെന്നും ഇതൊരു അദ്ഭുതമാണെന്നും വിഖ്യാത ക്ലാസിക്കല്‍ ഡാന്‍സറും ആക്ടിവിസ്റ്റുമായ മല്ലിക സാരാഭായ്. ബിനാലെ കാണാന്‍ മാത്രമായി എല്ലാ തവണയും കൊച്ചിയില്‍ വരുന്നത് പുതുമുഖ ആര്‍ട്ടിസ്റ്റുകളുടെ അവതരണങ്ങള്‍ ആസ്വദിക്കുകയെന്ന ലക്ഷ്യത്തോടെയാണ്.
കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പാരമ്പര്യം പരിപോഷിപ്പിക്കാന്‍ ബിനാലെ നിര്‍ണായക പങ്കുവഹിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ബിനാലെ അദ്ഭുതം: മല്ലിക സാരാഭായ്
12:52 AM Mar 19, 2023 | Deepika.com