സേവ ഡിജിറ്റല്‍ ശില്പശാല
12:52 AM Mar 19, 2023 | Deepika.com
കൊച്ചി: സിഎംഐ സഭയുടെ കീഴിലുള്ള സാമൂഹിക സേവന വിഭാഗമായ സിറിയക് ഏലിയാസ് വോളണ്ടറി അസോസിയേഷന് (സേവ) കേരളത്തിലുള്ള സാമൂഹിക സേവന സംഘടനകള്‍ക്കായി ഏകദിന ഡിജിറ്റല്‍ ശില്പശാല സംഘടിപ്പിച്ചു. എറണാകുളം കരിക്കാമുറിയിലുള്ള ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ശില്പശാല സേവയുടെ മോഡറേറ്റര്‍ ഫാ. ബിജു വടക്കേല്‍ ഉദ്ഘാടനം ചെയ്തു. സേവ സെക്രട്ടറി ഫാ. മാത്യു കിരിയാന്തന്‍, ഫാ. അനില്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ഡിജിറ്റല്‍ മീഡിയ വിദഗ്ധരായ ദിയ ആന്‍ അഗസ്റ്റിന്, ആശ രാജു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മുപ്പതോളം സാമൂഹിക സേവന സംഘടനകള്‍ നിന്നുള്ളവർ പരിപാടിയിൽ പങ്കടുത്തു.