മുനമ്പം തിരുക്കുടുംബ ദേവാലയത്തിൽ
ചെറായി: മുനമ്പം തിരുക്കുടുംബ ദേവാലയത്തിൽ വിശുദ്ധ യൗസേ പ്പിതാവിന്റെ ഊട്ടുതിരുനാളിന് മോൺ. ഡെന്നീസ് കുറുപ്പശേരി കൊടിയേറ്റി. ഇന്ന് ജൂബിലി പ്രഖ്യാപന ദിനം, ഊട്ടു തിരുനാൾ, രാവിലെ 9.15 ന് കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരിക്ക് സ്വീകരണം. തുടർന്ന് ബിഷപ്പിന്റെ നേതൃത്വത്തിൽ തിരുനാൾ ദിവ്യബലിയും നടക്കുമെന്ന് ഫാ. രൂപേഷ് മൈക്കിൾ കളത്തിൽ അറിയിച്ചു.
ഇളംകുളം ചെറുപുഷ്പ ദേവാലയത്തിൽ
കൊച്ചി: ഇളംകുളം ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പി താവിന്റെ മരണത്തിരുനാൾ ഇന്ന്. രാവിലെ 9.30ന് തിരുനാൾ കുർബാന, തുടർന്ന് കുട്ടികളുടെ ചോറൂണും നേർച്ച സദ്യയും നടക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ കളപ്പുരക്കൽ അറിയിച്ചു.
കലൂർ പള്ളിയിൽ
കൊച്ചി: കലൂർ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ കുർബാന ഇന്ന് രാവിലെ ഒന്പതിന് മോൺ. മാത്യു ഇലഞ്ഞിമറ്റം അർപ്പിക്കും. ദിവ്യബലിക്ക് ശേഷം പ്രദക്ഷിണം ഉണ്ടായിരിക്കും. തുടർന്ന്നേർച്ച സദ്യ വികാരി ഫാ. ജെറോം ചമ്മിണിക്കോടത്ത് ആശീർവദിക്കും. 11ന് ആരംഭിക്കുന്ന സദ്യ ഉച്ചകഴിഞ്ഞ് രണ്ടു വരെ ഉണ്ടാകും.
തോട്ടക്കാട്ടുകര സെന്റ് ആൻസ് പള്ളിയിൽ
ആലുവ: തോട്ടക്കാട്ടുകര സെന്റ് ആൻസ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുന്നാളിനോടനുബന്ധിച്ചുള്ള നേർച്ച സദ്യ ഇന്ന് രാവിലെ 9.30 ന് തിരുനാൾ കുർബാനയോടെ ആരംഭിക്കുമെന്ന് വികാരി ഫാ. തോമസ് പുളിക്കൽ അറിയിച്ചു.
മാമ്പ്ര സെന്റ് ജോസഫ്സ് പള്ളിയിൽ
അങ്കമാലി: മാമ്പ്ര സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിനോടനുബന്ധിച്ച് ഇന്നു വൈകിട്ട് 5.30ന് ആഘോഷമായ തിരുനാൾ കുർബാന, തുടർന്ന് നേർച്ച സദ്യയും നടക്കുമെന്ന് വികാരി ഫാ. തോമസ് കരിയിൽ അറിയിച്ചു.
മങ്കുഴി പള്ളിയിൽ
ചേരാനല്ലൂർ: മങ്കുഴി തിരുക്കുടുംബദേവാലയത്തിൽ വിശുദ്ധ ഔസേ പ്പിതാവിന്റെ ഊട്ടു തിരുനാൾ ഇന്ന്. രാവിലെ 10ന് ആഘോഷമായ പാട്ടുകുർബാന. തുടർന്ന് പ്രസംഗം. പ്രദക്ഷിണം, ഊട്ടു നേർച്ച. തിരുക്കർമങ്ങൾക്ക് വികാരി ഫാ. ജോമോൻ ശങ്കുരിക്കൽ നേതൃത്വം നൽകും.
തിരുനാളുകൾ
12:51 AM Mar 19, 2023 | Deepika.com