കൊച്ചി: 13 വര്‍ഷമായി വിചാരണ തടവറയില്‍ കഴിയുന്ന അബ്ദുള്‍നാസര്‍ മഅദനിക്ക് സുപ്രീം കോടതി ജാമ്യം നല്കിയിട്ടു പോലും ചികിത്സ ലഭ്യമാക്കാത്തത് കടുത്ത നീതി നിഷേധമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. മഅദനിയുടെ ജീവന് രക്ഷിക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സിറ്റിസണ്‍ ഫോറം ഫോര്‍ മഅദനിയുടെ നേതൃത്വത്തില്‍ ഹൈക്കോടതി ജംഗ്ഷനില്‍ സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഡോ. സെബാസ്റ്റ്യന്‍ പോള്‍ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എംപി, ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ, എഐസിസി അംഗം സിമി റോസ്ബെല്‍ ജോണ്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പലേരി, സി.ആര്. നീലകണ്ഠന്, ഗോമതി, മഅദനിയുടെ മകന് സലാഹുദ്ദീന് അയ്യൂബി, ഫോറം ജനറല്‍ കണ്‍വീനര്‍ ടി.എ. മുജീബ്റഹ്മാന്‍, വി.എം. സുലൈമാന്‍ മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുന്‍ മന്ത്രി എസ്. ശര്‍മ, പ്രഫ. അരവിന്ദാക്ഷന്, അന്‍വര്‍സാദത്ത് എംഎല്‍എ, ഷിബു തെക്കുംപുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.
മഅദനിയുടെ ജീവൻ രക്ഷിക്കാനാവശ്യപ്പെട്ട് രാപകൽ സമരം
12:51 AM Mar 19, 2023 | Deepika.com