ആലുവ: നിരന്തരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. തുറവൂർ പെരിങ്ങാംപറമ്പ് അമ്പാടൻ സന്ദീപ് (25)നെയാണ് ആറ് മാസത്തേക്ക് നാടു കടത്തിയത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ സെപ്റ്റംബറിൽ തുറവൂർ ശിവജിപുരത്ത് അനു രാജനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതിനെത്തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 50 പേരെ കാപ്പ ചുമത്തി നാട് കടത്തിയതായും 70 പേരെ ജയിലിൽ അടച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കാപ്പ ചുമത്തി നാടുകടത്തി
12:51 AM Mar 19, 2023 | Deepika.com