കരുതൽ തടങ്കലിലാക്കി
12:47 AM Mar 19, 2023 | Deepika.com
ആലുവ: മയക്കുമരുന്നു കേസുകളിലെ സ്ഥിരം പ്രതിയെ കരുതൽ തടങ്കലിലാക്കി. തൊടുപുഴ പെരുമ്പിള്ളിച്ചിറ ചെളികണ്ടത്തിൽ കുഞ്ഞുമൊയ്തീൻ(നിസാർ-40) നെയാണ് എറണാകുളം റൂറൽ പോലീസ് പിറ്റ് എൻഡിപിഎസ് നിയമപ്രകാരം തടങ്കലിലാക്കിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2020 നവംബറിൽ അങ്കമാലിയിൽ 103.870 കിലോ കഞ്ചാവ് പിടികൂടിയ കേസിലും ഇയാൾ പ്രതിയാണ്.