കുമരകം: ജി-20 ഉച്ചകോടിയോടനുബന്ധിച്ചുഉള്ള സുരക്ഷാ മുന്‍കരുതലുകള്‍ വിലയിരുത്തി. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
ഭാവ്ന സക്സേന, ജോയിന്റ് സെക്രട്ടറി (ജി 20 സെക്യൂരിറ്റി ഡിവിഷന്) ഇമ് ലി വബാങ്ങ്, (ഡെപ്യൂട്ടി സെക്രട്ടറി ജി 20 സെക്യൂരിറ്റി ഡിവിഷന്), ഉപാസന മൊഹപത്ര (അണ്ടര്‍ സെക്രട്ടറി എംഇഎ), ചിത്ര അഹലാവത്ത് (അണ്ടര്‍ സെക്രട്ടറി എംഇഎ) എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
ജി 20 ഉച്ചകോടി നടക്കുന്ന കണ്വന്ഷന് സെന്ററും 200 പ്രതിനിധികള്‍ തങ്ങുന്ന റിസോര്‍ട്ടുകളിലുമായാണ് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി സന്ദര്‍ശനം നടത്തിയത്.
ജി-20: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി
12:25 AM Mar 19, 2023 | Deepika.com