അതിരമ്പുഴ: സെന്റ് അലോഷ്യസ് എൽപി സ്കൂളിൽ പഠനോത്സവവും എൻഹാൻസിംഗ് ലേണിംഗ് ആംബിയൻസിന്റെ ഭാഗമായി ഇംഗ്ലീഷ് കാർണിവലും നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ.സാജൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സുനിമോൾ കെ. തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർ ജോസ് അമ്പലക്കുളം പ്രസംഗിച്ചു.
വായനച്ചങ്ങാത്തത്തിന്റെ ഭാഗമായി കുട്ടികളും രക്ഷിതാക്കളും ചേർന്നു തയാറാക്കിയ കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു. ഇംഗ്ലീഷ് കാർണിവലിന്റെ ഭാഗമായി കുട്ടികൾ സ്കിറ്റ് അവതരിപ്പിച്ചു.
പഠനോത്സവവും ഇംഗ്ലീഷ് കാർണിവലും നടത്തി
12:24 AM Mar 19, 2023 | Deepika.com