കറുകച്ചാൽ: കൊടും ചൂടില്‍ ദാഹമകറ്റാന്‍ സഹകരണ തണ്ണീര്‍പ്പന്തലുമായി കങ്ങഴ സര്‍വീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി സംഭാരവും മറ്റ് പാനീയങ്ങളും വിതരണം ചെയ്യും.
പദ്ധതി ബാങ്ക് പ്രസിഡന്റ് സി.വി. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നാസര്‍ കങ്ങഴ, ഭരണസമിതിയംഗങ്ങളായ എ.എം. മാത്യു, പി.വി. ചെറിയാന്, മുഹമ്മദ് ഷിയാസ്, ഷിബു ഫിലിപ്പ്, വിജയ ശ്രീകുമാര്‍, പ്രസന്ന ലളിതാക്ഷന്‍, സെക്രട്ടറി കെ.എം. ഇന്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദാഹമകറ്റാന്‍ കങ്ങഴയില്‍ സഹകരണ തണ്ണീര്‍പ്പന്തല്‍
12:20 AM Mar 19, 2023 | Deepika.com