കോട്ടയം: മെഡിക്കൽ കോളജിനോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പ്രതിഷേധ റാലിയും ധർണയും നടത്തും. നാളെ വൈകുന്നേരം 4.30ന് ആം ആദ്മി പാർട്ടിയുടെ ആർപ്പൂക്കര ഓഫീസിൽനിന്നു തുടങ്ങുന്ന റാലി നിയോജകമണ്ഡലം കൺവീനർ ബോബൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ ശസ്ത്രക്രിയകളും മരുന്നുകളും മുടങ്ങുന്ന സാഹചര്യത്തിൽ ആം ആദ്മി പാർട്ടി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി ബക്കറ്റ് പിരിവ് നടത്തി ആ തുക മെഡിക്കൽ കോളജ് സൂപ്രണ്ടിനെ ഏൽപ്പിക്കും.
പ്രതിഷേധ റാലിയും ധർണയും
12:20 AM Mar 19, 2023 | Deepika.com