ഇംഗ്ലീഷ് അസോസിയേഷന്റെ ഉദ്ഘാടനം
12:20 AM Mar 19, 2023 | Deepika.com
മാന്നാനം: കെഇ കോളജ് ബിരുദാനന്തര വിഭാഗത്തിലെ ഇംഗ്ലീഷ് അസോസിയേഷന്റെ ഉദ്ഘാടനം നടത്തി. കോട്ടയം ഗവ. കോളജ് ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. ലക്ഷ്മി ആർ. നായർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. സി.എസ്. സേവ്യർ ചീരന്തറ അധ്യക്ഷത വഹിച്ചു. ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. കെ.സി. ജോർജ് കാരയ്ക്കാട്ട്, പ്രഫ. വില്യം സക്കറിയാസ്, ഡോ. രാജു വള്ളികുന്നം തുടങ്ങിയവർ പ്രസംഗിച്ചു.