ഗാന്ധിനഗർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവിൽനിന്നു രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ പത്തിൽ പവിശങ്കറി (29)നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 2022ൽ പേരൂർ സ്വദേശിയായ യുവാവിൽനിന്നു പോളണ്ടിൽ ഡ്രൈവർ ജോലി നൽകാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് യുവാവിന് ജോലി നൽകാതെയും വാങ്ങിയ പണം തിരികെ നൽകാതെയും ഇയാൾ കബളിപ്പിച്ച് നടക്കുകയായിരുന്നു. യുവാവിന്റെ പരാതിയെത്തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
ഇയാൾക്ക് ഗാന്ധിനഗർ, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ കഞ്ചാവ്, അടിപിടി തുടങ്ങിയ കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ
12:20 AM Mar 19, 2023 | Deepika.com