ബാലരാമപുരം: ബാലരാമപുരം കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച 55 വയസ് കഴിഞ്ഞവരുടെ കൂട്ടായ്മയായ എൽഡേഴ്സ് ഫോറം സൗഹൃദ കൂട്ടായ്മയുടെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. കോവളം എംഎൽഎ അഡ്വ. എം. വിൻസന്റ് മുഖ്യാതിഥിയായി.
എൽഡേഴ്സ് ഫോറം പ്രസിഡന്റ് എം.ആർ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ, പഞ്ചായത്തംഗം എസ്. മഞ്ജു. എസ്. വിജയകുമാർ, സി. കുട്ടൻ, സുപ്രിയാ സുരേന്ദ്രൻ, ബാലരാമപുരം സതീഷ്, എം.എം. നൗഷാദ് എന്നിവർ പ്രസംഗിച്ചു.
എൽഡേഴ്സ് ഫോറം സൗഹൃദകൂട്ടായ്മ ഉദ്ഘാടനം
12:09 AM Mar 19, 2023 | Deepika.com