ഹരിപ്പാട്: ഏഴുവയസുകാരിയെ പീഡിപ്പിച്ച പാസ്റ്റർക്ക് 20 വർഷം കഠിനതടവ്. കറ്റാനം വാലു തുണ്ടിൽ വീട്ടിൽ നിന്നും ഭരണിക്കാവ് തെക്കേമങ്കുഴി പനങ്ങാട്ട് കോട്ടയിൽ ഇടിക്കുള തമ്പി ( 67) യെയാണ് ഹരിപ്പാട് അതിവേഗ സ്പെഷൽ കോടതി ജഡ്ജി എസ്. സജികുമാർ 20 വർഷം കഠിന തടവും 140,000 രൂപ പിഴയും വിധിച്ചത്.
തൊട്ടടുത്ത വീട്ടിലെ ഏഴുവയസുകാരിയെ വീട്ടിൽ വിളിച്ചു കയറ്റി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു . കായംകുളം എസ്എച്ച്ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി.
ഏഴുവയസുകാരിയെ പീഡിപ്പിച്ച പാസ്റ്റർക്ക് 20 വർഷം കഠിനതടവ്
11:07 PM Mar 18, 2023 | Deepika.com