ചാരുംമൂട്: ചുട്ട് പൊള്ളുന്ന വേനലിൽ കുരുവികൾക്ക് കുടിനീർ നൽകി പയ്യനല്ലൂർ ഗവ എൽ പി എസ് വാർഷികാഘോഷം വേറിട്ടതായി. കൊച്ചു കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും ഇത് നവ്യാനുഭവമായി.
കുട്ടികളിൽ സഹജീവി സ്നേഹം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന കുരുവിക്കൊരു തുള്ളി ചലഞ്ചിന്റെ മാവേലിക്കര സബ്ജില്ലാ തല ഉദ്ഘാടനം കൂടിയാണ് സ്കൂളിൽ നടന്നത്.
തുടർന്നു നടന്ന ചടങ്ങ് സംസ്ഥാന അധ്യാപക വനമിത്ര അവാർഡ് ജേതാവും സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കൂടിയായ എൽ. സുഗതൻ ഉദ്ഘാടനം ചെയ്തു. കണ്ണമത്ത് സുനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ആർ. രതി മുഖ്യ പ്രഭാഷണം നടത്തി.
കുരുവിക്ക് കുടിനീർ നൽകി വേറിട്ട സ്കൂൾ വാർഷികം
11:03 PM Mar 18, 2023 | Deepika.com