കുവൈറ്റ് സിറ്റി : രിസാല സ്റ്റഡി സർക്കിൾ ഒക്ടോബർ മുതൽ ഗ്ലോബൽ തലത്തിൽ സംഘടിപ്പിച്ചു വരുന്ന ബുക്ടെസ്റ്റ് അന്തിമഘട്ടത്തിലേക്ക് പ്രവേശിച്ചു. നവംബർ 26ന് ഫൈനൽ പരീക്ഷ നടക്കും. തിരുനബിയുടെ ജീവിത ദർശനങ്ങൾ പൊതുയിടത്തിൽ എത്തിക്കാനും വായന സംസ്കാരം വ്യാപിപ്പിക്കാനുമാണ് കഴിഞ്ഞ പതിമൂന്ന് വർഷമായി ബുക്ടെസ്റ്റ് സംഘടിപ്പിച്ചു വരുന്നത്. പതിനായിരം വായനക്കാരിൽ നിന്ന് പ്രാഥമിക റൗണ്ടിൽ യോഗ്യത നേടിയ അംഗങ്ങളാണ് ഫൈനൽ പരീക്ഷയെഴുതുക.
കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ എഴുതിയ മുഹമ്മദ് റസൂൽ (സ്വ) എന്ന ജനറൽ പുസ്തകവും വിദ്യാർഥികൾക്ക് വേണ്ടി നൗഫൽ അബ്ദുൽ കരീം രചിച്ച ’ആലഹീ്ലറ ഛള ഠവല ചമശേീി’ എന്ന ഇംഗ്ലീഷ് പുസ്തകവുമാണ് ഇത്തവണത്തെ ബുക്ടെസ്റ്റിന് തെരഞ്ഞെടുത്തത്. പ്രത്യേകം തയ്യാറാക്കിയ ഡിജിറ്റൽ വായനയിലൂടെ സമൂഹത്തിലെ നാനാ തുറകളിലുള്ള വിദ്യാർഥികൾ കുടുംബിനികൾ അഭ്യസ്ഥവിദ്യർ ലേബർ തൊഴിലാളികൾ തുടങ്ങിയവർ തിരുനബിയുടെ ജീവിതവും അവിടുത്തെ സ്നേഹവും കാരുണ്യവും മറ്റും പഠന വിധേയമാക്കി.
നവംബർ 26ന് ഇന്ത്യൻ സമയം രാവിലെ 5 മുതൽ 27 ശനി രാവിലെ 5 വരെ പരീക്ഷയെഴുതാനുള്ള സൗകര്യമൊരുക്കും. ആർ എസ്സി ടെക്കി ടീമുകളുടെ നിയന്ത്രണത്തിൽ ദുബായ് കേന്ദ്രമായി പരീക്ഷ കണ്ട്രോൾ റൂം പ്രവർത്തിക്കും. അന്തിമ ഫലം ഡിസംബർ ഒന്നിന് പ്രഖ്യാപിക്കും. വിജയികൾക്ക് ജനറൽ വിഭാഗത്തിൽ അന്പതിനായിരം രൂപയും സ്റ്റുഡന്റ്സ് വിഭാഗത്തിൽ ഇരുപത്തി അയ്യായിരം രൂപയും സമ്മാനമായി നൽകും.
സലിം കോട്ടയിൽ
ആർഎസ്സി ഗ്ലോബൽ ബുക്ടെസ്റ്റ്: ഫൈനൽ പരീക്ഷ നവംബർ 26ന്
12:23 AM Nov 26, 2021 | Deepika.com