അബുദാബി: ഇന്ത്യ സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ യുഎഇയുടെ 50 മത് ദേശീയദിനവും , ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യദിനവും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നു. നാലു ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെയാണ് ആഘോഷങ്ങളെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
യുഎഇ ഭരണാധികാരികളുടെ പടുകൂറ്റൻ ഓയിൽ പെയിന്റിംഗ് വരച്ച് ഗിന്നസ് ലോകറിക്കാർഡ് നേടുക എന്നതാണ് ആദ്യ പരിപാടി. പ്രമുഖ ചിത്രകാരനായ ശരണ്‍സ് ഗുരുവായൂരാണ് ഏറ്റവും വലിയ കലാശിൽപം ഒരുക്കുക. ഡിസംബർ 2 മുതൽ 5 വരെ ഐഎസ്സിയുടെ മുഖ്യ ഹാളിൽ പൊതുജനങ്ങൾക്ക് ചിത്രം കാണുന്നതിന് അവസരം നൽകും.
ഡിസംബർ 2നു രാവിലെ 7 മുതൽ അബുദാബി കോർണിഷിൽ 10 കിലോമീറ്റർ നീളുന്ന വാക്കത്തോണ്‍ സംഘടിപ്പിക്കും. പൊതുജനങ്ങൾക്ക് വക്കത്തോണിൽ പങ്കെടുക്കാം. 10 ആം തീയതി രാവിലെ 9 മുതൽ രക്തദാനം ഒരുക്കിയിട്ടുണ്ട്. ജനുവരി 21നു യുഎഇയുടെ 50 വർഷങ്ങളിലെ ജൈത്രയാത്രയെ അടയാളപ്പെടുത്തുന്ന രീതിയിൽ കുട്ടികൾക്കായുള്ള ഡ്രോയിംഗ് മത്സരം നടക്കും. ഐഎസ്സി ആക്ടിംഗ് പ്രസിഡന്റ് ജോർജ് വർഗീസ് , ജനറൽ സെക്രട്ടറി ജോജോ അന്പൂക്കൻ, ആക്ടിംഗ് ട്രഷറർ ദിനേഷ് പൊതുവാൾ, ആർട്ടിസ്റ്റ് ശരണ്‍സ് ഗുരുവായൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അനിൽ സി ഇടിക്കുള
ദേശീയ ദിനത്തിൽ ഗിന്നസ് ലോക റിക്കാർഡ് നേട്ടത്തിനായി ഇന്ത്യ സോഷ്യൽ സെന്ററിൽ ഒരുക്കങ്ങൾ
11:22 PM Nov 25, 2021 | Deepika.com