നെടുങ്കണ്ടം: ആരോഗ്യവകുപ്പിന്റെ ഈ വര്‍ഷത്തെ സംസ്ഥാന കായകല്പ് അവാര്‍ഡില്‍ വിവിധ വിഭാഗങ്ങളില്‍ കരുണാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിനും പട്ടംകോളനി പിഎച്ച്സിക്കും അഭിമാനനേട്ടം.
സംസ്ഥാന ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച അവാര്‍ഡില്‍ പരിസ്ഥിതി സൗഹാര്‍ദ ആശുപത്രി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും കായകല്പ് വിഭാഗത്തില്‍ മൂന്നാം സ്ഥാനവും കരുണാപുരം പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു ലഭിച്ചു. ജില്ലയിലെ മികച്ച പ്രാഥമിക ആരോഗ്യകേന്ദ്രമായി പട്ടംകോളനി ആരോഗ്യ കേന്ദ്രത്തെയും തെരഞ്ഞെടുത്തു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായാണ് കായകല്പ് അവാര്‍ഡ് നല്‍കുന്നത്.
ആരോഗ്യരംഗത്ത് മികവു തെളിയിച്ച് കരുണാപുരവും പട്ടം കോളനിയും
10:19 PM Mar 18, 2023 | Deepika.com