ചെറുതോണി: വിശുദ്ധ യൗസേപ്പിതാവിന്റെ തീർഥാടന കേന്ദ്രമായ ജോസ്ഗിരി പള്ളിയിൽ യൗസേപ്പിതാവിന്റെ മരണത്തിരുന്നാളും തിരുസ്വരൂപ പ്രയാണവും ഇന്നു നടത്തുമെന്ന് വികാരി ഫാ. ജെയിംസ് വലിയവീട്ടിൽ അറിയിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നിന് തിരുസ്വരൂപ പ്രയാണം പള്ളിയിൽനിന്ന് ആരംഭിച്ച് 3.30നു കുരങ്ങുപാറ കപ്പേളയിൽ എത്തും. 4.15നു കൊച്ചുപ്പ് കപ്പേളയിലും അഞ്ചിനു കോലത്ത് ജംഗ്ഷനിലൂടെ പ്രയാണം 5.30നു പള്ളിയിൽ എത്തും. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം-ഫാ. ജോസഫ് തച്ചുകുന്നേൽ.
ജോസ്ഗിരി പള്ളിയിൽ തിരുനാൾ
10:19 PM Mar 18, 2023 | Deepika.com